ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

രേണുക വേണു

തിങ്കള്‍, 25 മാര്‍ച്ച് 2024 (09:43 IST)
Hardik Pandya and Rohit Sharma

അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മുംബൈയുടെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ അധിക്ഷേപിച്ചു. ടോസ് ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് എത്തിയ സമയം മുതല്‍ ഹാര്‍ദിക്കിനെ ആരാധകര്‍ കൂവിവിളിക്കുകയായിരുന്നു. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നീക്കിയതാണ് മുംബൈ ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. 
 
ടോസിങ്ങിനായി ഹാര്‍ദിക് ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ മുംബൈ ആരാധകര്‍ വലിയ സ്വരത്തില്‍ 'രോഹിത് രോഹിത്' എന്ന് വിളിച്ചുപറയുകയായിരുന്നു. ചിലര്‍ 'ഗോ ബാക്ക് ഹാര്‍ദിക്' എന്നും പറഞ്ഞു. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഒരു തെരുവ് നായ ഇറങ്ങിയപ്പോള്‍ കാണികളില്‍ പലരും 'ഹാര്‍ദിക് ഹാര്‍ദിക്' എന്ന് പരിഹാസ രൂപേണ ഓളിയിട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

When this dog enter into the ground people literally booed HARDIK HARDIK #chapri #HardikPandya pic.twitter.com/BKJuNrSOC2

— Villager Anuj Tomar (@Da___Engineer) March 25, 2024
വാശിയേറിയ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയെ തോല്‍പ്പിച്ചത്. തോല്‍വിക്കു പിന്നാലെ മുംബൈ ആരാധകര്‍ ഫ്രാഞ്ചൈസിയുടെ എക്‌സ് പേജില്‍ ഹാര്‍ദിക്കിനെ നായകസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവുമായി എത്തിയിട്ടുണ്ട്. വീണ്ടും രോഹിത്തിനെ നായകനാക്കൂ എന്നാണ് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍