ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന്‍ ബൂട്ടഴിക്കുന്നത്.
119 മൽസരങ്ങളിൽ ഇംഗ്ലണ്ട് ജഴ്സിയണിഞ്ഞ വെയ്ൻ റൂണി ഇതുവരെ 53 ഗോളുകൾ നേടിയിട്ടുണ്ട്. 2003ൽ ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിലൂടെയായിരുന്നു രാജ്യാന്തര ഫുട്ബോളിലെ അരങ്ങേറ്റം. കഴിഞ്ഞ നവംബറില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ നടന്ന മത്സരമാണ് അവസാനമായി അദ്ദേഹം ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞത്.
2002ൽ എവർട്ടനു വേണ്ടി കളിച്ചു തുടങ്ങിയ റൂണി 2004ൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ എത്തുകയും തുടര്‍ന്ന് ചുവന്ന കുപ്പായക്കാരുടെ ക്യാപ്‌റ്റനാകുകയും ചെയ്‌തു. അടുത്തിടെ മാഞ്ചസ്റ്റർ വിട്ട റൂണി പഴയ തട്ടകമായ എവർട്ടനിലേക്ക് തിരിച്ചുപോയിരുന്നു.