ധോണി ടീമില്‍ തുടരണോ ?; മഹിക്കെതിരെ മുനവച്ച വാക്കുകളുമായി ഗംഭീര്‍ രംഗത്ത്

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:28 IST)
ഇന്ത്യന്‍ ടീമിലെ മഹേന്ദ്ര സിംഗ് ധോണിയുടെ സ്ഥാനം ചര്‍ച്ചയായ സാഹചര്യത്തില്‍ താരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗൗതം ഗഭീര്‍ രംഗത്ത്.

ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാമെന്ന് ധോണി വിചാരിക്കേണ്ട. അങ്ങനെയൊരു സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. നന്നായി കളിച്ചാല്‍ മാത്രമേ മഹിക്ക് ടീമില്‍ നിലനില്‍ക്കാനാകൂ എന്നും ഗംഭീര്‍ പറഞ്ഞു.

2019 ലോകകപ്പ് ടീമില്‍ ഇടം നേടണമെങ്കില്‍ ധോണി നന്നായി കളിക്കേണ്ടിവരും. പണ്ട് എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചു എന്നതല്ല ഇപ്പോള്‍ ചര്‍ച്ചയാകുക. എല്ലാ കളിക്കാര്‍ക്കും ഒരേ മാനദണ്ഡമാണുള്ളത്. അതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമെ ധോണിക്ക് വഴിയുള്ളൂവെന്നും ഗംഭീര്‍ വ്യക്തമാക്കി.

ലഭിക്കുന്ന അവസരങ്ങളില്‍ നല്ല രിതിയില്‍ കളിക്കുന്ന ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ എടുക്കാത്തത് നഷ്‌ടമാണ്. നല്ല വിക്കറ്റ് കീപ്പര്‍ കൂടിയായ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്‌മാന്‍ കൂടിയാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article