അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2024 (18:59 IST)
jaiswal
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ തന്റെ കന്നി മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ ഇന്ത്യയുടെ യുവതാരം യശ്വസി ജയ്‌സ്വാളിനെ വാനോളം പ്രശംസിച്ച് ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വല്‍. ജയ്‌സ്വാളിന്റെ ബാറ്റിംഗില്‍ ദൗര്‍ബല്യങ്ങളൊന്നും കാണുന്നില്ലെന്നും 40ലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയാകും താരം തന്റെ കരിയര്‍ അവസാനിപ്പിക്കുകയെന്നും മാക്‌സ്വെല്‍ പറഞ്ഞു.
 
 ടെസ്റ്റ് ഫോര്‍മാറ്റിലെ തന്റെ നാലാമത്തെ സെഞ്ചുറിയാണ് ജയ്‌സ്വാള്‍ പെര്‍ത്തില്‍ കളിച്ചത്. സാഹചര്യങ്ങള്‍ക്കനുസരിച്ചും ഓസ്‌ട്രേലിയയുടെ പേരുകേട്ട പേസ് നിരയെ ബഹുമാനിച്ചുകൊണ്ടും ബാറ്റ് ചെയ്യാന്‍ അവനായി. ന്യൂ ബോള്‍ നേരിടാനുള്ള നിശ്ചയദാര്‍ഡ്യവും അവന്‍ കാണിച്ചു.  വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് അവനുണ്ട്. അവനെ തടയാന്‍ ഓസീസ് ഒരു വഴി കണ്ടില്ലെങ്കില്‍ അടുത്ത മത്സരങ്ങളും ഓസ്‌ട്രേലിയയ്ക്ക് കഠിനമാകും.
 
 അവന്റെ ഫൂട്ട് വര്‍ക്ക് മികച്ചതാണ്. അധികം ദര്‍ബല്യങ്ങളില്ല. ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ഡ്രൈവുകളും മികച്ചതാണ്. അവിശ്വസനീയമായ രീതിയില്‍ സ്പിന്‍ കളിക്കുന്നു. സമ്മര്‍ദ്ദം നല്ല രീതിയില്‍ കൈകാര്യം ചെയ്ത് ദീര്‍ഘനേരം കളിക്കാനും കഴിയുന്നു: മാക്‌സ്വെല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍