പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

അഭിറാം മനോഹർ

ബുധന്‍, 27 നവം‌ബര്‍ 2024 (14:37 IST)
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ഇടത് തള്ളവിരലിനേറ്റ പരിക്ക് പൂര്‍ണ്ണമായും മാറാത്തതാണ് കാരണം. ശനിയാഴ്ച കാന്‍ബറയില്‍ തുടങ്ങുന്ന പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ സ്വിദിന പരിശീലനമത്സരത്തില്‍ ഗില്‍ ഉണ്ടാകില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഗില്ലിന് 14 ദിവസത്തെ വിശ്രമമാണ് മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഞായറാഴ്ച അവസാനിക്കും. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ ഗില്ലിന് അനുകൂലമല്ല. ഗില്ലിന്റെ ഫിറ്റ്‌നസ് നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ ബൗളിംഗ് കോച്ചായ മോര്‍ക്കല്‍ പറയുന്നത്. പെര്‍ത്ത് ടെസ്റ്റില്‍ ഗില്ലിന് പകരക്കാരനായി ദേവ്ദത്ത് പടിക്കലായിരുന്നു ടീമില്‍ ഇടം പിടിച്ചത്.  രണ്ടാം ടെസ്റ്റില്‍ നായകന്‍ രോഹിത് ശര്‍മ മടങ്ങിയെത്തുമ്പോള്‍ ദേവ്ദത്ത് പുറത്തായേക്കും. രോഹിത് മടങ്ങിയെത്തുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഓപ്പണിംഗ് ജോഡികളായ കെ എല്‍ രാഹുല്‍- ജയ്‌സ്വാള്‍ സഖ്യത്തിന് പകരം ജയ്‌സ്വാള്‍- രോഹിത് സഖ്യമാകുമോ രണ്ടാം ടെസ്റ്റിലുണ്ടാവുക എന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍