നെയ്‌മര്‍ ഒഴിച്ചിട്ടു പോയ സ്ഥാനം നികത്താന്‍ പിഎസ്ജി താരം ഏയ്ഞ്ചല്‍ ഡി മരിയ ബാഴ്‌സലോണയിലേക്ക് എത്തുന്നതായ വാര്‍ത്ത ആരാധകര്‍ക്ക് സമ്മാനിച്ചത് അപ്രതീക്ഷിത ഞെട്ടല്‍.
നെയ്‌മര്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ അര്‍ജന്റീന താരത്തിന് സാധിക്കുമോ ഇല്ലയോ എന്ന് ആരാധകര്‍ ചര്‍ച്ച ശക്തമാക്കിയതിന് പിന്നാലെ വീഴ്‌ച വെളിപ്പെടുത്തി ബാഴ്‌സ അധികൃതര്‍ രംഗത്തെത്തി.
പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ബാഴ്‌സയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു ആരോ പുറത്തുവിട്ട വാര്‍ത്തയാണ് ഇതെന്നുമാണ് അധികൃതര്‍ വ്യക്തമക്കിയത്. പേജിന്റെ നിയന്ത്രണം തിരിച്ചു പിടിച്ചതായും ക്ലബ് പറഞ്ഞു.
നെയ്‌മര്‍ ക്ലബ് വിട്ടതിന്റെ ആഘാതം മറികടക്കാന്‍ ബാഴ്‌സയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. പല താരങ്ങളെയും കൂടാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കാണുന്നില്ല. അതേസമയം, നെയ്‌മറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സലോണ.