മിന്നും വിജയവുമായി പിഎസ്‌ജി, പെലെയുടെ റെക്കോർഡ് തകർത്ത് ലയണൽ മെസ്സി

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (10:27 IST)
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെൽജിയം ക്ലബായ ബ്രൂഗെയ്ക്കെതിരെ പിഎസ്‌ജിക്ക് തകർപ്പൻ വിജയം. 2, 7 മിനുറ്റുകളില്‍ കിലിയന്‍ എംബാപ്പേയുടെ ഗോളുകളില്‍ മത്സരത്തിൽ ആധിപത്യം നേടിയെടുത്ത പിഎസ്‌ജി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയിച്ചത്.കിലിയൻ എംബാപ്പെയും ലയണൽ മെസ്സിയും ഇരട്ടഗോളുകൾ നേടി.മാട്ടസ് റിട്ട്സാണ് ബ്രൂഗെയുടെ ആശ്വാസ ഗോൾ വലയിലാക്കിയത്.
 
ജയത്തോടെ 11 പോയിന്‍റുമായി പിഎസ്‌ജി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. മാഞ്ചസ്റ്റർ സിറ്റി ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇരട്ടഗോളുകളോടെ പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയില്‍ പെലെയുടെ റെക്കോർഡ് മറികടക്കാന്‍ ലിയണൽ മെസിക്കായി. പെലെയ്ക്ക് 757 ഗോളുകളും മെസ്സിക്ക് 758 ഗോളു‌മാണുള്ളത്.801 ഗോൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടയിൽ മെസിക്ക് മുന്നിലുള്ളത്. 
 
അതേസമയം പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് ഈ വർഷം 16മത് ഗോളാണ് മെസ്സി നേടിയത്. ഈ വർഷം ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഗോ‌ളുകൾ മെസ്സിയുടെ പേരിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article