ആഷസ് പരമ്പരയ്ക്ക് തുടക്കം; ഇംഗ്ലണ്ടിന് തകര്‍ച്ച

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (09:02 IST)
ആഷസ് പരമ്പരയ്ക്ക് തുടക്കമായി. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് പതറുകയാണ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 112/6 എന്ന നിലയിലാണ്. ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
ജോസ് ബട്‌ലര്‍ (58 പന്തില്‍ 39), ഒലി പോപ്പ് (പുറത്താകാതെ 31), ഹസീബ് ഹമീദ് (75 പന്തില്‍ 25) എന്നിവര്‍ മാത്രമാണ് ഓസീസ് ബൗളിങ്ങിന് മുന്നില്‍ ചെറുത്തുനിന്നത്. ഓപ്പണര്‍ റോറി ബേണ്‍സും നായകന്‍ ജോ റൂട്ടും പൂജ്യത്തിനു പുറത്തായി. 
 
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോ ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് മത്സരം നടക്കുന്നത്. സോണി സിക്‌സില്‍ മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article