ആഷസ്: ഓസീസിന്റെ പേസാക്രമണ‌ത്തിന് മുന്നിൽ മുനയൊടിഞ്ഞ് ഇംഗ്ലണ്ട്: ഗാബ്ബയിൽ ബാറ്റിങ് ദുരന്തം

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (08:25 IST)
ഗാബയിൽ ബന്ധവൈരിക‌ളുടെ ആദ്യ ആഷസ് പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ‌മോശം തുടക്കം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്,മിച്ചൽ സ്റ്റാർക്ക് പേസ് ത്രയത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിന് 29 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി.
 
 ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ  26 ഓവറില്‍ 59-4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഓപ്പണര്‍ ഹസീബ് ഹമീദും(24), മധ്യനിര താരം ഓലി പോപ്പുമാണ്(14) ക്രീസില്‍. സ്റ്റാർക്കിന്റെ ആദ്യ പന്തിൽ തന്നെ സ്വപ്‌ന തുടക്കമാണ് ഓസീസിന് ലഭിച്ചത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസ് പുറത്ത്. പിന്നാലെ വന്ന  ഡേവിഡ് മാലനെ(6) വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടേയും നായകന്‍ ജോ റൂട്ടിനെ(0) വാര്‍ണറുടെയും കൈകളില്‍ ഹേസല്‍വുഡ് ഭദ്രമായി എത്തിച്ചു.
 
കുറച്ചുകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന ബെൻസ്റ്റോക്‌സ് വെറും 5 ‌റൺസെടുത്തു പുറത്തായി. നായകൻ പാറ്റ് കമ്മിൻസിനാണ് വിക്കറ്റ്. ഇതോടെ ഇംഗ്ലണ്ട് 29-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗാബയില്‍ ടോസ് നേടിയ സന്ദര്‍ശകരായ ഇംഗ്ലണ്ട് ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരമാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article