ഈ വർഷത്തെ ബാലൻ ഡി ഓർ ജേതാവിനെ ഇന്നറിയാം. പാരീസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. . ആദ്യ ബാലൺ ഡി ഓർ ഷെൽഫിലെത്തിക്കാൻ റോബർട്ട് ലെവൻഡോവ്സ്‌കി കാത്തിരിക്കുമ്പോള്‍ ഏഴാം തവണ നേട്ടം ആവർത്തിക്കാനാണ് മെസ്സി കൊതിക്കുന്നത്. യൂറോ കപ്പും ചാമ്പ്യൻസ് ലീഗും നേടിയ ചെൽസിയുടെ ഇറ്റാലിയൻ താരം ജോർജീഞ്ഞോയാണ് ഇരുവർക്കും വെല്ലുവിളി ഉയർത്തുന്നത്.
അതേസമയം ഈ സീസണിൽ മാത്രം 19 കളിയിൽ 25 ഗോളുകൾ അടിച്ചുകൂട്ടി. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ലെവൻഡോവ്സ്‌കി ബാലൺ ഡി ഓർ സ്വന്തമാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. റയൽ മാഡ്രിഡിനായി മികച്ച പ്രകടനം കാഴ്‌ച്ച വെയ്ക്കുന്ന കരിം ബെൻസേമയും ചെൽസിക്ക് ചാമ്പ്യൻസ് ലീഗും സമ്മാനിക്കുന്നതിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ജോർജിഞ്ഞോയും സാധ്യതാ പട്ടികയിൽ മുന്നിലുണ്ട്. കഴിഞ്ഞ പന്ത്രണ്ട് എഡിഷനുകളിൽ മെസിയും റൊണാൾഡോയുമല്ലാതെ ഒരേയൊരു താരം മാത്രമാണ് ബാലൻ ഡി ഓർ സ്വന്തമാക്കിയിട്ടുള്ളു.