മെസ്സിയുടെ അഭാവത്തിൽ ഇറങ്ങുക എന്നത് അർജന്റീനയ്ക്ക് എളുപ്പമാവില്ല. അതിനാൽ തന്നെ മത്സരത്തിന് മുൻപ് മാത്രമെ അന്തിമ ഇലവനിൽ തീരുമാനമുണ്ടാകു. മെസ്സി ഇല്ലാത്ത സാഹചര്യമാണെങ്കിൽ മെസിക്ക് പകരം പൗളോ ഡിബാലയായിരിക്കും ഏഞ്ചല്‍ ഡി മരിയ, ലൗറ്ററോ മാര്‍ട്ടിനസ് എന്നിവര്‍ക്കൊപ്പം മുന്നേറ്റ നിരയിലെത്തുക. സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി ഇല്ലാതെയാണ് ഉറുഗ്വേ ഇറങ്ങുന്നത്. ഫകുണ്ടോ ടോറസ് മുന്നേറ്റത്തില്‍ ലൂയിസ് സുവാരസിന്റെ പങ്കാളിയാവും.
കഴിഞ്ഞമാസം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. 11 കളിയില്‍ 25 പോയിന്റുള്ള അര്‍ജന്റീന മേഖലയില്‍ രണ്ടാം സ്ഥാനത്ത്. പത്ത് ടീമുകളിള്ള ലാറ്റിനമേരിക്കയില്‍ നിന്ന് ആദ്യ നാല് സ്ഥാനക്കാര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലൂടെ ഒരവസരം കൂടി ലഭിക്കും.