റൊണാള്‍ഡോയ്ക്ക് മോശം സമയം; സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ നാസര്‍ പുറത്ത്

Webdunia
വെള്ളി, 27 ജനുവരി 2023 (10:31 IST)
സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നാസര്‍ പുറത്ത്. നിര്‍ണായക മത്സരത്തില്‍ അല്‍ ഇത്തിഹാദിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അല്‍ നാസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായത്. അല്‍ നാസറിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുഴുവന്‍ സമയം കളിച്ചെങ്കിലും വിജയിപ്പിക്കാനായില്ല. 
 
ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡാണ് ഇത്തിഹാദ് നേടിയത്. 15-ാം മിനിറ്റില്‍ റൊമാരിനോയും 43-ാം മിനിറ്റില്‍ ഹംദല്ലയുമാണ് സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ ടലിസ്‌കയിലൂടെ അല്‍ നാസര്‍ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് സ്‌കോര്‍ ചെയ്യാന്‍ റൊണാള്‍ഡോയ്ക്കും സംഘത്തിനും സാധിച്ചില്ല. ഇഞ്ചുറി ടൈമിലാണ് ഇത്തിഹാദിന്റെ മൂന്നാം ഗോള്‍ പിറന്നത്. അല്‍ ഷല്‍ക്വീതിയാണ് ഇത്തിഹാദിനായി മൂന്നാം ഗോള്‍ നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article