Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

രേണുക വേണു

ശനി, 18 മെയ് 2024 (10:21 IST)
Arjun Tendulkar

Arjun Tendulkar: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിങ് ഇലവനില്‍ ഇറക്കി മുംബൈ ഇന്ത്യന്‍സ്. സീസണിലെ അവസാന മത്സരത്തിലാണ് മുംബൈ അര്‍ജുന് അവസരം നല്‍കിയത്. സീമറായ അര്‍ജുന്‍ മത്സരത്തില്‍ 2.2 ഓവറില്‍ 22 റണ്‍സ് വഴങ്ങി, വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. 
 
ആദ്യ രണ്ട് ഓവറില്‍ വെറും 10 റണ്‍സ് മാത്രമാണ് അര്‍ജുന്‍ വഴങ്ങിയത്. മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോള്‍ തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ അര്‍ജുന്‍ സിക്‌സ് വഴങ്ങി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നിക്കോളാസ് പൂറാനാണ് അര്‍ജുന്റെ ആദ്യ രണ്ട് പന്തുകളും അതിര്‍ത്തി കടത്തിയത്. അതിനു പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അര്‍ജുന്‍ കളം വിടുകയായിരുന്നു. 
 
പേശീവലിവിനെ തുടര്‍ന്നാണ് അര്‍ജുന് ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത്. പിന്നീട് ഈ ഓവറിലെ അവസാന നാല് പന്തുകള്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയത് നമാന്‍ ധിര്‍ ആണ്. അതേസമയം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ട്രോളുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. പൂറാന്‍ ഇനിയും സിക്‌സ് അടിക്കുമെന്ന് പേടിച്ചാണ് അര്‍ജുന്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ കയറിയതെന്നാണ് പലരും പരിഹസിക്കുന്നത്. ഈ ഓവര്‍ അര്‍ജുന്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ആറ് പന്തും സിക്‌സ് ആയേനെ എന്നും ചിലര്‍ ട്രോളുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍