ഇന്ത്യയുടെ ഒരേയൊരു ഗോട്ട്, കുവൈത്തിനെതിരായ മത്സരത്തിലെ ഗോളോടെ റെക്കോർഡ് നേട്ടത്തിലെത്തി ഛേത്രി

Webdunia
ബുധന്‍, 28 ജൂണ്‍ 2023 (11:15 IST)
2023 സാഫ് കപ്പ് ഫുട്‌ബോളില്‍ കുവൈത്തിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെ റെക്കോര്‍ഡ് നേട്ടത്തിലെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി സമയത്തായിരുന്നു ഛേത്രിയുടെ മനോഹരമായ ഗോള്‍ പിറന്നത്. ഗോളോട് കൂടി ഒരു വമ്പന്‍ റെക്കോര്‍ഡ് കൂടി സ്വന്തം പേരിലെഴുതി ചേര്‍ക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചു.
 
2023 സാഫ് കപ്പില്‍ ഛേത്രിയുടെ അഞ്ചാമത്തെ ഗോളാണിത്. 3 മത്സരങ്ങളില്‍ നിന്നാണ് 5 ഗോളുകള്‍ ഛേത്രി അടിച്ചുകൂട്ടിയത്. ഇന്നലെ നേടിയ ഗോളോടെ ഒരു അപൂര്‍വ്വമായ റെക്കോര്‍ഡും ഇന്ത്യന്‍ നായകന്‍ തന്റെ പേരിലെഴുതിചേര്‍ത്തു.സാഫ് കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഛേത്രി സ്വന്തമാക്കിയത്. ഇന്നലെ നേടിയ ഗോളോടെ സാഫ് കപ്പില്‍ ഛേത്രിയുടെ നേട്ടം 24 ഗോളായി. മാലി ദ്വീപിന്റെ അലി അഷ്ഫാഖ് സ്ഥാപിച്ച 23 ഗോളുകളെന്ന നേട്ടമാണ് ഛേത്രി മറികടന്നത്. 12 ഗോളുകളോടെ ഇന്ത്യയുടെ ഇതിഹാസ താരമായ ബൈച്ചുങ് ബൂട്ടിയയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article