WTC Final: ഇന്ത്യക്കെതിരെ 9 സെഞ്ചുറികൾ, റിക്കി പോണ്ടിംഗിനെ മറികടന്ന് സ്റ്റീവ് സ്മിത്ത്

വ്യാഴം, 8 ജൂണ്‍ 2023 (16:17 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ സെഞ്ചുറി പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മുപ്പത്തിയൊന്നാം സെഞ്ചുറി തികച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമാണ് സ്മിത്ത് തന്റെ ടെസ്റ്റ് കരിയറിലെ മുപ്പത്തിയൊന്നാം സെഞ്ചുറി തികച്ചത്. രണ്ടാം ദിനത്തില്‍ ആദ്യം നേരിട്ട പന്തില്‍ സിംഗിള്‍ നേടിയ സ്മിത്ത് തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി 99 റണ്‍സിലെത്തി. അടുത്ത പന്തിലും ഫോര്‍ നേടിയാണ് താരം സെഞ്ചുറി നേടിയത്.
 
സെഞ്ചുറിയോടെ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ 9 സെഞ്ചുറികളെന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സ്മിത്തിനായി. അതേസമയം ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനെ പിന്നിലാക്കാന്‍ സ്മിത്തിനായി. ഇന്ത്യക്കെതിരെ കളിച്ച 19 ടെസ്റ്റുകളില്‍ നിന്നും 9 സെഞ്ചുറികളാണ് സ്മിത്ത് സ്വന്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍