Australia vs India, WTC Final Live Cricket Score: ടോസ് ഇന്ത്യക്ക്, ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ബുധന്‍, 7 ജൂണ്‍ 2023 (15:00 IST)
World Test Championship Final 2023: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഏക സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍