സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ന്യൂസിലൻഡ് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഒന്നിച്ചായിരുന്നു. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം.