Abhishek Sharma: 'ഇതിനെ ഫോംഔട്ട് എന്നുമാത്രം വിളിച്ചാൽ മതിയോ'; അഭിഷേകിനെ പുറത്തിരുത്തണമെന്ന് ആവശ്യം

രേണുക വേണു

തിങ്കള്‍, 23 ഫെബ്രുവരി 2026 (07:58 IST)
Abhishek Sharma: അഭിഷേക് ശർമയ്‌ക്കെതിരെ വിമർശനം ശക്തം. ട്വന്റി 20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആരാധകർ അഭിഷേകിനെതിരെ തിരിയാൻ കാരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ എട്ട് മത്സരത്തിലും അഭിഷേക് അതിവേഗം കൂടാരം കയറി. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 പന്തിൽ 15 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്. ലോകകപ്പിൽ നേരത്തെ കളിച്ച മൂന്ന് കളികളിലും അഭിഷേക് പൂജ്യത്തിനു പുറത്താകുകയായിരുന്നു. അഭിഷേകിനു ഇനിയും അവസരം നൽകരുതെന്നാണ് ആരാധകർ പറയുന്നത്. പകരം മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ വരണമെന്നാണ് ആവശ്യം. 
 
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ അഞ്ച് കളികളിൽ നിന്ന് 249.32 സ്ട്രൈക് റേറ്റിൽ 182 റൺസ് നേടിയ അഭിഷേക് ഏഷ്യ കപ്പിൽ ഏഴ് കളികളിൽ നിന്ന് 200 സ്ട്രൈക് റേറ്റിൽ 314 റൺസെടുത്ത് ടോപ് സ്‌കോററായിരുന്നു. ഈ ഫോം ലോകകപ്പിൽ തുടരാൻ താരത്തിനു സാധിക്കുന്നില്ല. അഭിഷേക് ആയിരിക്കും ലോകകപ്പിൽ ഇന്ത്യയുടെ എക്‌സ് ഫാക്ടർ എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുടർച്ചയായി മൂന്ന് ഡക്കുകളോടെ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളെല്ലാം അഭിഷേക് തകർത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍