ഏകദിന ലോകകപ്പ്: ലീഗ് ഘട്ടത്തിൽ ഇന്ത്യയുടെ 9 മത്സരങ്ങളും 9 വേദികളിൽ

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (21:17 IST)
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഇന്നാണ് ഐസിസി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ആകെ 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ 10 ടീമുകള്‍ തമ്മില്‍ ലീഗ് ഘട്ടത്തില്‍ മാറ്റുരയ്ക്കുമ്പോള്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയുടെ 9 മത്സരങ്ങളും 9 ഗ്രൗണ്ടുകളിലായാണ് നടക്കുക.
 
ഇതോടെ ലോകകപ്പില്‍ മത്സരങ്ങള്‍ ഓടികളിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ. മറ്റൊരു ടീമിനും ഈ അവസ്ഥയല്ല. ഒക്ടോബര്‍ എട്ടിന് എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ഒക്ടോബര്‍ 11ന് ഇന്ത്യ അഫ്ഗാനെ നേരിടും. പിന്നീട് 15ആം തീയ്യതി അഹമ്മദാബാദില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഒക്ടോബര്‍ 19ന് പുണെയിലാണ് മത്സരം. ഇത് കഴിയുമ്പോള്‍ 22ആം തീയ്യതിയിലെ മത്സരം ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരെയും 29ആം തീയ്യതി ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ കളിക്കും.
 
തുടര്‍ന്ന് നവംബര്‍ 2ന് മുംബൈ വാങ്കശെയില്‍ യോഗ്യത നേടിയെത്തുന്ന ടീമുകളില്‍ ഒന്നുമായാണ് മത്സരം. നവംബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയ്ക്ക് എതിരാളികള്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന എതിരാളിയുമായി ബെംഗളുരുവിലാണ് നവംബര്‍ 11ലെ മത്സരം. നവംബര്‍ 15ന് മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലും 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലുമാണ് സെമിഫൈനല്‍ മത്സരങ്ങള്‍. നവംബര്‍ 19ന് അഹമ്മദാബാദിലാണ് ഫൈനല്‍ മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article