സിനദെയ്ൻ സിദാൻ ഇനി റയലിനൊപ്പമില്ല; പരിശീലക സ്ഥാനം രാജി വച്ചു

Webdunia
വ്യാഴം, 31 മെയ് 2018 (18:49 IST)
റയൽ മാഡ്രിഡിന്റെ പരിശീലകനായ ഫ്രൊഞ്ച് ഫുട്ബൊൾ ഇതിഹാസം  സിനദെയ്ൻ സിദാൻ. സ്ഥാനം രാജിവച്ചു. റയലിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിദാൻ രാജി പ്രഖ്യാപിച്ചത്.  ഇത് തുടർച്ചയായ മൂന്നാം തവണയാണ് സിദാന്റെ പരിശീലനത്തിൽ റയൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.  
 
‘ഇതാണ് ഉചിതമായ സമയം എന്ന് എനിക്ക് തോന്നുന്നു. ക്ലബ്ബിനെയും ടീമിനെയും എന്നെയും സംബന്ധിച്ചിടത്തോളം ഇതാണ് ഉചിതമായ സമയം. വളരെ അവിചാരിതമായ തീരുമാനമാണെന്ന് തോന്നിയേക്കം. പക്ഷേ എല്ലാവർക്കും വേണ്ടി ഞാൻ ഇങ്ങനെയൊരു തീരുമാനമെടുത്തേ പറ്റു’ സിദാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 
 
റയൽ ഇനിയും മുന്നോട്ട് പോകണം. പുതിയ തന്ത്രങ്ങളും പദ്ധതികളുമായാണ് റയൽ മുന്നോട്ട് നീങ്ങേണ്ടത്. അതിനു കൂടി വേണ്ടിയാണ് താൻ ഈ തീരുമാനം എടുത്തത് എന്നും സിദാൻ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article