ചെങ്ങന്നൂരിലെ പരാജയം; കോൺഗ്രസും യു ഡി എഫും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

വ്യാഴം, 31 മെയ് 2018 (16:15 IST)
മലപ്പുറം: ചെങ്ങന്നൂരിൽ യു ഡി എഫിനു നേരിടേണ്ടിവന്ന പരാജയത്തെക്കുറിച്ച് കോൺഗ്രസും യു ഡി എഫും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി എം പി. ഞങ്ങളുടെ സംവിധാനങ്ങളെല്ലം ഉണർന്നു പ്രവർ ത്തിച്ചു എന്ന് യു ഡി എഫ്  സ്ഥാനാർത്തി എടുത്തു പറഞ്ഞതിൽ നന്നിയുണ്ടെന്നും കുഞാലിക്കുട്ടി പറഞ്ഞു. 
 
ലിഗിന്റെ സ്വാധീന മേഖലകളിലെല്ലാം തന്നെ യു ഡി എഫിന് മുഴുവൻ വോട്ടുകളും ലഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് വൈകി പിന്തുണ പ്രഖ്യാപിച്ചതിനാൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും. നേരത്തെ പിന്തുണക്കുകയായിരുന്നെങ്കിൽ കൂടുതൽ ഗുണം ലഭിച്ചേനെ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 
 
ചെങ്ങന്നൂരിൽ കടുത്ത പരാജയമാണ് യു ഡി എഫിന് ഏറ്റു വാങ്ങേണ്ടി വന്നതെന്നും യു ഡി എഫ് നേരിട്ട പരാജയത്തിന് തൊലിപ്പുറത്തെ ചികിത്സ പോര, രോഗമറിഞ്ഞുള്ള ചികിത്സ വേണമെന്നും നേരത്തെ വി എം സുധീരനും പ്രതികരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍