ഒടുവിൽ സമ്മതിച്ചു; വാട്സണെ പിടിച്ചു കെട്ടാൻ തങ്ങളുടെ പക്കൽ യാതൊരു വഴിയും ഇല്ലായിരുന്നെന്ന് വില്യംസൺ

Webdunia
വ്യാഴം, 31 മെയ് 2018 (14:18 IST)
മുംബൈ: ഐ പി എൽ ഫൈനലിൽ തങ്ങളുടെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. മത്സരത്തിൽ ഷെയിൻ വാട്സന്റെ ഇന്നിംഗ്സ് അവിശ്വസനീയമായിരുന്നു എന്നും വാട്സനെ പിടിച്ചുകെട്ടാൻ തങ്ങളുടെ പക്കൽ യാതൊരു മാർഗവും ഉണ്ടായിരുന്നില്ലെന്നു വില്യംസൺ തുറന്നു സമ്മതിച്ചു. 
 
‘വാട്സനെ പിടിച്ചു കെട്ടാൻ ഞങ്ങളുടെ പക്കൽ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. അവിശ്വസനീയമായ പ്രകടനം ഇതിനെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാനാകില്ല‘ വില്യംസൺ തുറന്നു പറഞ്ഞു.
 
അക്ഷാരാർത്ഥത്തിൽ അവിശ്വസനീയമായ പ്രകടനമാണ് വാട്സൺ 
ഫൈനലിൽ കാഴ്ച വെച്ചത്. 57 പന്തുകളിൽ നിന്നും 11 ബൌണ്ടറികളും എട്ടു സിക്സറുകളും അടങ്ങുന്നതായിരുന്നു വാടസന്റെ ഇന്നിംഗ്സ്. ഈ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ സൺ‌റൈസേഴ്സ്  ഉയത്തിയ 179 എന്ന വിജയ ലക്ഷ്യം 9 ബോൾ ബാക്കി നിൽക്കെ ചെന്നൈ മറികടക്കുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article