‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം‘ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ പരിഹസിച്ച് മണിയാശാന്റെ ഒറ്റവരി ട്രോൾ

വ്യാഴം, 31 മെയ് 2018 (16:53 IST)
ചെങ്ങന്നൂരിൽ പരാജയമേറ്റുവാങ്ങിയ യു ഡി എഫിനേയും ബി ജെപിയേയും പരിഹസിച്ച് എം എം മണിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം സ്വന്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് ‘ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം‘ എന്ന ഒറ്റ വരിയിൽ മണി എല്ലാം പറഞ്ഞത്.  


 
‘ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്‘’ എന്ന് നേരത്തെ എം എം മണി ഫേസ്ബുക്കിൽകുറിച്ചിരുന്നു. 
 
എം എം മണിയുടെ പൊസ്റ്റ് സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍