അത്യന്തിക വിധി കർത്താക്കൾ മാധ്യമങ്ങളല്ല ജനങ്ങൾ, ചെങ്ങന്നൂർ വിജയം സർക്കാരിനു മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പച്ചക്കൊടി; പിണറായി വിജയൻ

വ്യാഴം, 31 മെയ് 2018 (14:13 IST)
ചെങ്ങന്നൂരിൽ വികസന താല്പര്യങ്ങൾ ജൽനങ്ങളെ ഒരുപിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൽ രൂപപ്പെട്ടിരിക്കുന്നു. സത്യത്തെ തിരിച്ചറിയാനുള്ള ജങ്ങളുടെ കഴിവിനെയാണ് ചെങ്ങന്നൂരിൽ കണ്ടത്. ഇത്ര വലിയ വിജയം സമ്മാനിച്ച ചെങ്ങന്നൂരിലെ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പമില്ലാത്തവർ പോലും എൽ ഡി എഫിനൊപ്പം ചേർന്നു  എന്നും പിണറയി വ്യക്തമാക്കി. 
 
കോൺഗ്രസ്സിനെ ജങ്ങൾ തള്ളിക്കളഞ്ഞു. സ്വന്തം നാട്ടുകാർ പോലും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ പ്രചരണങ്ങൾക്ക് വില കൊടുത്തില്ല. ബി ജെ പിയെ പ്രബുദ്ധരായ കേരളം ഒരിക്കലും  അംഗീകരിക്കില്ലെന്നും മുഖ്യ മന്ത്രി ചൂണ്ടിക്കാട്ടി. 
 
പലരും ജാതിയുടെ കളങ്ങൾ പുറത്തിറക്കി പ്രവർത്തിച്ചു. ഈ സർക്കാർ തകരണം എന്നും പലരും ആഗ്രഹിച്ചു. അവർക്കെല്ലമുള്ള മറുപടി കൂടിയാണ്  ചെങ്ങന്നൂരിലെ വിജയം. ന്യൂസ് അവറുകളിലിരുന്ന് വിളിച്ചു പറയുന്നവരല്ല ജനങ്ങളാണ്  ആത്യന്തികമായ വിധികർത്താക്കൾ എന്ന് ആവർത്തികാനും പിണറായി മറന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍