പരിശീലകനെ പുറത്താക്കിയതിനു പിന്നാലെ റയല്‍ മാഡ്രിഡില്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബാഴ്‌സലോണയോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
റയൽ നായകൻ റാമോസും കസമീറോയും തമ്മിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായത്. ബാഴ്‌സയ്‌ക്ക് എതിരായ തോല്‍വിക്ക് കാരണം റയല്‍ താരങ്ങള്‍ തന്നെയാണെന്നാണ് കസമീറോ അഭിപ്രായപ്പെട്ടത്. ഇതിന് എതിരെയാണ് റാമോസ് രംഗത്തുവന്നത്.
കസമീറോയുടെ വാക്കുകള്‍ അനുചിതവും അനവസരത്തിലുള്ളതുമാണെന്ന് റാമോസ് പ്രതികരിച്ചത്. ഒരാളെയും കുറ്റപ്പെടുത്താനുള്ള സമയമായി ഇതിനെ കണക്കാക്കരുതെന്നും എല്ലാവരും സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ടെന്നും റാമോസ് പറഞ്ഞു.
പി എസ് ജിയിലേക്ക് ചേക്കേറിയ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ടീമിലുണ്ടായിരുന്ന സമയത്ത് താരത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കസമീറോ. താരത്തിന്റെ അഭാവം റയലിനെ ബാധിച്ചിട്ടുണ്ടെന്ന് കസമിറോ പല തവണ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കസമീറോയും റാമോസും നേര്‍ക്കുനേര്‍ എത്തിയത്.