വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിലായിരുന്നു കോഹ്‌ലിയെ ജഡേജ ഓടി തോല്‍പ്പിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഹേമരാജ് ഓഫ് സൈഡിലേക്ക് അടിച്ച ഷോട്ട് ബൌണ്ടറി ലൈനിലേക്ക് പാഞ്ഞതോടെയാണ് ഇരുവരും പന്തിനും പിന്നാലെ പാഞ്ഞത്.
പന്തിനു പിന്നാലെയുള്ള ഓട്ടത്തില്‍ ആദ്യം കോഹ്‌ലി മുന്നില്‍ നിന്നെങ്കിലും ജഡേജയുടെ വേഗത്തിനു മുന്നില്‍ ക്യാപ്‌റ്റന്‍ പിന്നിലായി. സ്ലൈഡ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡേജ കോഹ്‌ലിക്ക് എറിഞ്ഞു നല്‍കി. വിരാട് പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയിലേക്കു നല്‍കുകയുമായിരുന്നു.