എംബാപ്പെയും പിഎസ്ജിക്കെതിരെ, പ്രൊമോഷൻ വീഡിയോക്കെതിരെ രൂക്ഷമായി പ്രതികരിച്ച് താരം

Webdunia
വെള്ളി, 7 ഏപ്രില്‍ 2023 (12:10 IST)
ഫ്രഞ്ച് ലീഗിലെ തൻ്റെ ഫുട്ബോൾ ക്ലബായ പിഎസ്ജി പ്രൊമോഷനായി പുറത്തുവിട്ട വീഡിയോക്കെതിരെ രൂക്ഷവിമർശനവുമായി ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. പിഎസ്ജി സീസണൽ ടിക്കറ്റുകളുടെ പ്രമോഷനായാണ് ക്ലബ് പുതിയ വീഡിയോ പുറത്തിറക്കിയത്. എന്നാൽ 75 സെക്കൻഡുള്ള വീഡിയോയിൽ കിലിയൻ എംബാപ്പെയെ മാത്രമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താരത്തിൻ്റെ മുഖവും സംസാരവും ക്ലബിലെ ദൈനംദിന പ്രവർത്തനങ്ങളുമാണ് വീഡിയോയിലുള്ളത്.
 
വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ചതിലാണ് എംബാപ്പെയുടെ വിമർശനം. പിഎസ്ജി ഒരു വലിയൊരു ക്ലബും കുടുംബവുമാണ്. അതൊരിക്കലും കിലിയൻ സെയിൻ്റ് ജെർമൻ അല്ലെന്നും എംബാപ്പെ പറയുന്നു. അതേസമയം ഖത്തർ ലോകകപ്പിൽ എംബാപ്പെ നടത്തിയ പ്രകടനത്തിൽ ഫ്രാൻസിൽ താരത്തിൻ്റെ ആരാധകരുടെ എണ്ണം ഉയർന്നിട്ടുണ്ട്.ഇത് മുതലെടുക്കാനാണ് ക്ലബ് ശ്രമിച്ചത് എന്ന് വ്യക്തമാണ്. ലയണൽ മെസ്സി,നെയ്മർ എന്നീ സൂപ്പർ താരങ്ങൾ ടീമിലുണ്ടെങ്കിലും ആരാധകർ ഈ രണ്ട് താരങ്ങൾക്ക് എതിരാണ് എന്നതും പിഎസ്ജി വീഡിയോയിൽ താരങ്ങൾ ഇല്ലാത്തതിന് കാരണമാകാം എന്നും കരുതുന്നു. ഇതോടെ മെസ്സിയും നെയ്മറും ക്ലബ് വിടുമെന്ന സൂചനകൾ ശക്തമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article