പിഎസ്ജിയുമായി കരാർ പുതുക്കില്ല, അധികം വൈകാതെ തന്നെ മെസ്സിയെ ബാഴ്സയിൽ കാണാമെന്ന് അഗ്യൂറോ

ഞായര്‍, 26 മാര്‍ച്ച് 2023 (11:27 IST)
ഇതിഹാസ ഫുട്ബോളർ ലയണൽ മെസി അടുത്ത സീസണിൽ ബാഴ്സലോണയിലെത്താനുള്ള സാധ്യതയേറുന്നു. യുവേഫപ്രീമിയർ ലീഗിൽ പിഎസ്ജി തുടർച്ചയായ രണ്ടാം വർഷവും ക്വാർട്ടർ കാണാതെ പുറത്തായതോടെ ലയണൽ മെസ്സി പിഎസ്ജി ആരാധകർക്ക് അപ്രിയനായിരുന്നു. ഇതോടെയാണ് മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന റിപ്പോർട്ടുകൾ വരുന്നത്. പിഎസ്ജിയുടെ കഴിഞ്ഞ മത്സരത്തിൽ മെസ്സിയെ ആരാധകർ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്.
 
ജൂണിൽ പിഎസ്ജിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കും. ഇതോടെ മെസ്സി ബാഴ്സയിൽ തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ സജീവമായി. ഇത് ശരിവെച്ചിരിക്കുകയാണ് താരത്തിൻ്റെ ഉറ്റ സുഹൃത്തായ സെർജിയോ അഗ്യൂറോ. മെസ്സി കളിച്ചുവന്നതും ലോക താരമായതും ബാഴ്സയിലാണ്. മെസ്സി അതിനാൽ തന്നെ ബാഴ്സയിൽ തിരിച്ചെത്താൻ സാധ്യതയേറെയാണ്. മെസ്സിയെ ക്യാമ്പ് നൗവിലെത്തിക്കാൻ ബാഴ്സ സാധ്യമായതെല്ലാം ചെയ്യണം. അഗ്യൂറോ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍