Kerala Blasters: ലൂണയ്ക്ക് പകരം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സൈനിങ്, ഫെഡോര്‍ കൊച്ചിയിലെത്തി

അഭിറാം മനോഹർ
ശനി, 27 ജനുവരി 2024 (12:14 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് പരിക്കേറ്റ അഡിയാന്‍ ലൂണയ്ക്ക് പകരം സൈന്‍ ചെയ്ത വിദേശതാരം ഫെഡോര്‍ സെര്‍നിച്ച് കൊച്ചിയിലെത്തി. ടീമിനൊപ്പം താരം ഉടനെ തന്നെ പരിശീലനം ആരംഭിക്കും. അടുത്തയാഴ്ച പുനരാരംഭിക്കുന്ന ഐഎസ്എല്ലിന്റെ ആദ്യമത്സരത്തില്‍ തന്നെ താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സൂപ്പര്‍ കപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ബ്ലാസ്‌റ്റേഴ്‌സ് താരത്തെ സൈന്‍ ചെയ്തിരുന്നെങ്കിലും വിസ നടപടികള്‍ വൈകിയതിനാല്‍ സൂപ്പര്‍ കപ്പില്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. 32കാരനായ ലിത്വാനിയ താരം ദേശീയ ടീമിനായി 82 മത്സരങ്ങളോളം കളിക്കുകയും ടീം നായകനാകുകയും ചെയ്ത താരമാണ്. റഷ്യന്‍ ക്ലബായ ഡൈനാമോ മോസ്‌കോയ്ക്ക് വേണ്ടിയും പോളണ്ട്,ബെലാര്‍റസ്,സൈപ്രസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article