എന്താണ് അവൻ ഉദ്ദേശിക്കുന്നത്, ഗില്ലിനെതിരെ പൊട്ടിത്തെറിച്ച് ഗവാസ്കർ

അഭിറാം മനോഹർ
ശനി, 27 ജനുവരി 2024 (11:03 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. ഗില്ലിന്റെ മോശം ഷോട്ട് സെലക്ഷനാണ് ഗവാസ്‌കറെ പ്രകോപിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ പുറത്തായ പന്തില്‍ പന്തില്‍ ഒന്നെങ്കില്‍ വമ്പന്‍ ഷോട്ട് കളിക്കാനോ അല്ലെങ്കില്‍ പ്രതിരോധിക്കാനോ ഗില്‍ തയ്യാറാകണമായിരുന്നു. നിര്‍ണായകമായ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് കളിച്ചത് പക്വതയില്ലായ്മയാണ് ഗവാസ്‌കര്‍ പറഞ്ഞു.
 
ആ ഷോട്ടിലൂടെ അവന്‍ എന്താണ് ഉദ്ദേശിച്ചത്. ഒരു പക്ഷേ ആ പന്ത് ഉയര്‍ത്തിയടിക്കാനാണ് ശ്രമിച്ചതെങ്കില്‍ അതെനിക്ക് മനസിലാകുമായിരുന്നു. എന്നാല്‍ അത് വെറും ഒരു ഓണ്‍ ഡ്രൈവായി മാറി. വളരെ നിര്‍ണായകമായ ഒരു സാഹചര്യത്തില്‍ ടീം നില്‍ക്കുമ്പോഴാണ് ഗില്‍ ഇത്തരമൊരു മോശം ഷോട്ട് കളിച്ചത്. ഗവാസ്‌കര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article