ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച പഞ്ചാബ് എഫ് സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ചിന് വിലക്ക്. റഫറിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ഒരു മത്സരത്തില്‍ നിന്നാണ് കോച്ചിനെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കിയിരിക്കുന്നത്. ഇത് കൂടാതെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.