ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിലെ ആദ്യ സെമിയിൽ ചെന്നൈയിന് എഫ് സിക്കെതിരെ രണ്ട് ഗോളിന് കേരളാ ബ്ളാസ്റ്റേഴ്സ് ലീഡ് ചെയ്യുന്നു. 27മത് മിനിട്ടിൽ ഇഷ്ഫഖ് അഹമ്മദും 29മത് മിനിട്ടിൽ ക്യാപ്റ്റൻ ഇയാന്‍ ഹ്യുമുമാണ് ചെന്നൈയുടെ വല ചലിപ്പിച്ചത്.
കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോംഗ്രൗണ്ടിന്റെ മുഴുവന്‍ ആനുകൂല്യവും മുതലാക്കുന്ന തരത്തിലാണ് ബ്ളാസ്റ്റേഴ്സ് കളിക്കുന്നത്. മികച്ച മുന്നേറ്റത്തിനൊപ്പം ആക്രമണവും കൂടിച്ചേര്‍ന്നതായിരുന്നു കൊമ്പന്മാരുടെ നീക്കങ്ങള്‍. കളിയുടെ തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ചെന്നൈയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. ആക്രമണവും പ്രതിരോധവും ഒരു പോലെ ശക്തമായിട്ടുള്ള ചെന്നൈയിന് എഫ് സിയെ കടുത്ത പ്രതിരോധം തീര്‍ത്താണ് ബ്ളാസ്റ്റേഴ്സ് തടഞ്ഞത്.
കേരളാ ബ്ളാസ്റ്റേഴ്സ് ഉടമ സച്ചിന് തെന്‍ഡുല്‍ക്കറും യുവരാജ് സിംഗും, സഹീര്‍ഖാനും കളി കാണാന്‍ എത്തിയതും സ്റ്റേഡിയം നിറഞ്ഞ പതിനായിരങ്ങളുമാണ് ബ്ളാസ്റ്റേഴ്സ് ടീമിന് തുറന്ന പിന്തുണ നല്‍കുന്നത്.