ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യവെ ഗവർണർ ലാ ഗണേശൻ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഛേത്രിയെ ഗവർണർ അപമാനിച്ചെന്ന് ആരോപിച്ച് ഛേത്രിയുടെ ആരാധകർ രംഗത്തെത്തിയത്.