പ്രവാചകനിന്ദ: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ
തിങ്കള്‍, 6 ജൂണ്‍ 2022 (15:49 IST)
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണ് നമ്മുടേത്. ഇക്കാര്യം പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ് ഗവർണർ പറഞ്ഞു,
രാജ്യത്ത് കലഹങ്ങൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. രാജ്യത്ത് സമാധാനം പുലരാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പ് പറയേണ്ടതില്ല. ഗവർണർ പറഞ്ഞു.