അതേസമയം സജി ചെറിയാൻ്റെ പ്രസംഗം പരിശോധിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ജില്ലാ നേതൃത്വത്തോട് കാര്യങ്ങൾ ആരാഞ്ഞ ശേഷമായിരിക്കും നിലപാട് അറിയിക്കുക. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദപരാമർശം. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് എഴുതിവെച്ചിരിന്നതെന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നുവെന്നും മന്ത്രി പറഞ്ഞൂ.