ബാഴ്സ നൽകിയ സർപ്രൈസ് കിടിലൻ തന്നെ, ലക്ഷ്യം തുറന്ന് പറഞ്ഞ് വിദാൽ

Webdunia
വെള്ളി, 24 ഓഗസ്റ്റ് 2018 (15:51 IST)
റോമയിലേക്കു പോകുമെന്നുറപ്പിച്ച ബ്രസീലിയൻ താരം മാൽക്കത്തിന്റെ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്ത് ബാഴ്സലോണയുടെ നീക്കം ഫുട്ബോൾ പ്രേമികളെ ഞെട്ടിച്ചു. ഇതിനു പിന്നാലെ അടുത്ത സർപ്രൈസും ബാഴ്സലോണ നൽകി.
 
ഇന്റർമിലാൻ നോട്ടമിട്ടിരുന്ന അർതുറോ വിദാലിനെ ടീമിലെത്തിച്ചു. ബയേൺ മ്യൂണിക്കിൽ നിന്നുമാണ് വിദാൽ ബാഴ്സയിലേക്ക് ചേക്കേറിയത്. ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടമാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് ചിലിയൻ താരം ഇപ്പോൾ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.
 
യുവൻറസിലും ബയേണിലും കളിച്ച വിദാലിന് ഇതു വരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. രണ്ടു തവണ റഫറിയുടെ വിവാദ തീരുമാനങ്ങൾ മൂലം ബയേണിനൊപ്പം ടൂർണമെൻറിൽ നിന്നും പുറത്താവേണ്ടി വന്നതിന്റെ അമർഷവും താരം പങ്കു വെച്ചു. രണ്ടു തവണയും റയൽ മാഡ്രിഡാണ് ബയേണിന്റെ സ്വപ്നങ്ങളെ തകർത്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article