മെസിയുടെ ആഗ്രഹം പോലെ പോഗ്ബ ബാഴ്സലോണയിലേക്ക് ?; നീക്കങ്ങള്‍ ശക്തമാക്കി ക്ലബ്ബ്
വ്യാഴം, 2 ഓഗസ്റ്റ് 2018 (13:06 IST)
റഷ്യന്‍ ലോകകപ്പിന്റെ സെന്‍സേഷനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരവുമായ പോഗ്ബ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് താരം ബാഴ്‌സയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ എറിക് അബിദാലുമായി താരം ചര്‍ച്ച നടത്തിയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
യുണൈറ്റഡില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തതും ബാഴ്‌സയുടെ തുറന്നിട്ട വാതിലുകളുമാണ് പോഗ്ബയെ ആകര്‍ഷിക്കുന്നത്. യുണൈറ്റഡ് താരത്തെ ക്ലബ്ബിലെത്തിക്കുന്നതില്‍ ലയണല്‍ മെസിക്ക് അനുകൂലിക്കുന്നതും അദ്ദേഹത്തിന് തുണയാകും.
ഈ മാസം 31നാണ് സ്‌പെയിനില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുന്നത്. നെയ്‌മര്‍ ആടക്കമുള്ള മുന്‍നിര താരങ്ങള്‍ ക്ലബ്ബ് വിട്ട സാഹചര്യത്തില്‍ മിഡ്ഫീല്‍ഡറായ പോഗ്‌ബ ഒപ്പം ചേരുന്നത് ടീമിന് കരുത്താകുമെന്നാണ് ബാഴ്‌സ വിശ്വസിക്കുന്നത്.
അതേസമയം, പോഗ്‌ബയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ട് അബിദാല്‍ നിഷേധിച്ചു. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞതായി സ്‌പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.