നെയ്മർ റയൽ മാഡ്രിഡിലെത്തിയാൽ തിരിച്ചടി ബാഴസലോണക്ക് തന്നെ; മുന്നറിയിപ്പുമാ‍യി സൂപ്പർതാരം മെസ്സി

Webdunia
ബുധന്‍, 16 മെയ് 2018 (12:02 IST)
ബ്രസീൽ സൂപ്പർ താരം നെയ്മർ പി എസ് ജി വിട്ട് റയൽ മാഡ്രിഡിലെത്തിയാൽ ഏറ്റവും വലിയ തിരിച്ചടി ബാഴ്സലോണക്കായിരിക്കുമെന്ന് അർജന്റീനൻ ഫൂട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ലോക കപ്പിനു ശേഷം നെയ്മർ പി എസ് ജി വിട്ട് റയൽ മാഡ്രിഡിൽ എത്തിയേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മെസ്സിയുടെ വെളിപ്പെടുത്തൽ. 
 
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലാണ് ലോക റെക്കോർഡ് തുകക്ക് നെയ്മർ പി എസ് ജിയിലെത്തിയത്. എന്നാൽ പി എസ് ജിയിൽ താരം സന്തുഷ്ടനല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബാഴ്സലോണയിൽ നിന്നുമാണ് നെയ്മർ പി എസ് ജിയിലേക്ക് ചേക്കേറിയത്. അതിനാൽ തന്നെ നെയ്മർ റയൽ മാഡ്രിഡിലെത്തിയാൽ മറ്റേതു ക്ലബ്ബുകളെക്കാളുമേറെ തിരിച്ചടിയാവുക ബാഴ്സലോണക്കായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
 
ബാഴ്സലോണാക്ക് എല്ലാമെല്ലാമായിരുന്ന നെയ്മർ റയൽ മാഡ്രിഡിലെത്തിയാൽ  അത് കടുത്ത തിരിച്ചടിയാവുക ബാഴ്സലോണക്ക് തന്നെയാവും എന്നാണ് മെസ്സി ഒരു അർജന്റീനൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നത്. 
 
ലാലീഗ കിരീടവും ചാമ്പ്യൻസ് ലീഗും ബാഴ്സലോണയുടെ കുപ്പായത്തിൽ നെയ്മർ നേടിയിട്ടുണ്ട്. അതിനൽ നെയ്മറിന്റെ കൂടുമാറ്റം റയൽ മാഡ്രിഡിനെ ശക്തരാക്കും. ഇക്കാര്യങ്ങൾ നെയ്മറുമായി സംസാരിച്ചിട്ടുണ്ട്. എന്നും കാര്യത്തിനെ ഗൌരവം അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article