‘തുക പോരെങ്കില്‍ പറയണം, ഇനിയും നല്‍കാം’; ഗ്രീസ്‌മാനായി ബാഴ്‌സ എറിയുന്നത് കോടികള്‍
ചൊവ്വ, 15 മെയ് 2018 (11:59 IST)
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്‌മാനെ ബാഴ്‌സലോണ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമാകുന്നു. റഷ്യന്‍ ലോകകപ്പിന് മുമ്പായി താരത്തെ പാളയത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബാഴ്‌സ നടത്തുന്നത്.
ഗ്രീസ്‌മാനായി നൂറ് മില്യണ്‍ ചെലവഴിക്കുമെന്ന് വ്യക്തമാക്കിയ ബാഴ്‌സ കൂടുതല്‍ തുക ഇനിയും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അത്‌ലറ്റികോ മാഡ്രിഡുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുക എന്ന ലക്ഷ്യവും കാറ്റാലന്‍ ക്ലബ്ബിനുണ്ട്.
പുതിയ കരാറിലെ ഉടമ്പടികള്‍ പ്രകാരം ജൂലൈ ഒന്നിനു ശേഷം ഗ്രീസ്‌മാന്റെ വില വര്‍ദ്ധിക്കും. ഇതിനു മുമ്പായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ബാഴ്സയുടെ ലക്ഷ്യം. അത്‌ലറ്റികോ വിടാന്‍ ഗ്രീസ്‌മാന്‍ ഒരുക്കമാണെന്ന റിപ്പോര്‍ട്ടുകളും സ്‌പാനിഷ് മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ട്.
അതേസമയം, ഗ്രീസ്‌മാനെ നിലനിര്‍ത്താന്‍ അത്‌ലറ്റികോ താല്‍പ്പര്യം കാണിക്കുന്നുണ്ട്. മറിച്ച് സംഭവിച്ചാല്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കൂന്തമുനയായ സെര്‍ജിയോ അഗ്യൂറോയെ സ്വന്തമാക്കാന്‍ മാഡ്രിഡ് ക്ലബ് ശ്രമം നടത്തുന്നുണ്ട്.
ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയാ ബാര്‍ത്തോമ ഗ്രീസ്മാന്റെ ഏജന്റുമായി മാസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ താരവുമായി സംസാരിക്കുമെന്നും വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.