മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾക്ക് തുടക്കമിട്ട് റൊണാൾഡോ, പ്രതിഷേധവുമായി യുണൈറ്റഡ് ആരാധകർ

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (12:48 IST)
പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കാറാനുള്ള സാധ്യതകൾ തേടി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമ്മർ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപായി പ്രീമിയർ ലീഗിലേക്ക് മാറാനാണ് താരം ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
 
താരത്തിന് ഇറ്റാലിയൻ ക്ലബ് യുവന്റസുമായി ഇനി ഒരു വർഷകരാർ കൂടെ ബാക്കിയുണ്ട്. റൊണാൾഡൊ തന്റെ ഏജന്റായ മെൻഡിസ് വഴി മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. 25 മില്യൺ യൂറോയുടെ ട്രാൻസ്‌ഫർ ഫീയാണ് റൊണാൾഡോയെ വിട്ടുനൽകാനായി യുവന്റസ് ആവശ്യപ്പെടുന്നത്. പിഎസ്‌ജിയിലേക്ക് ചേക്കാറാനും റൊണാൾഡൊയ്ക്ക് താല്പര്യമുണ്ട്.
 
അതേസമയം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ തങ്ങളുടെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ സമീപിച്ചതിൽ ഇംഗ്ലണ്ടിൽ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം ശക്തമാണ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങിയാൽ അത് താരത്തിന്റെ അന്ത്യമായിരിക്കുമെന്നാണ് പല യുണൈറ്റഡ് ആരാധരും വൈകാരികാമായി പ്രതികരിക്കുന്നത്. മുൻ ക്ലബായ റയൽ മാഡ്രിഡിലേക്ക് മടങ്ങില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article