ബ്രസീല്‍-അര്‍ജന്റീന പോരാട്ടത്തിന് കളമൊരുങ്ങുമോ? കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പ് ഇതാ

ചൊവ്വ, 29 ജൂണ്‍ 2021 (07:47 IST)
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ലൈനപ്പായി. ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന മത്സരത്തിനു കളമൊരുങ്ങുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ജൂലൈ രണ്ട്, മൂന്ന് ദിവസങ്ങളിലായാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. ഇരു ദിവസങ്ങളിലും രണ്ട് മത്സരങ്ങള്‍ വീതം. 
 
ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇങ്ങനെ 
 
ജൂലൈ രണ്ട് - പെറു vs പരഗ്വായ് 
 
ജൂലൈ രണ്ട് - ബ്രസീല്‍ vs ചിലെ
 
ജൂലൈ മൂന്ന് - ഉറുഗ്വായ് vs കൊളംബിയ 
 
ജൂലൈ നാല് - അര്‍ജന്റീന vs ഇക്വഡോര്‍ 

 
ജൂലൈ രണ്ടിലെ ക്വാര്‍ട്ടര്‍ മത്സരങ്ങളിലെ വിജയികള്‍ ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടും. ജൂലൈ മൂന്നിലെ വിജയികള്‍ രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടും. അതായത് ഈ മത്സരങ്ങളിലെല്ലാം വിജയിച്ച് എത്തുകയാണെങ്കില്‍ മാത്രം കോപ്പ അമേരിക്കയില്‍ അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ കാണാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍