ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിൽ. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. 2-1ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് പരാജയപ്പെടുത്തുകയായിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് സെമി പ്രവേശനം നേടുന്നത്.