ഉരുകി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

വ്യാഴം, 24 ഫെബ്രുവരി 2022 (08:34 IST)
കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അകലുന്നു. ഹൈദരബാദ് എഫ്.സിക്കെതിരെ ഇന്നലെ തോല്‍വി വഴങ്ങിയതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. 
 
17 കളികളില്‍ ഏഴ് ജയവും ആറ് സമനിലയും നാല് തോല്‍വിയുമായി 27 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനത്തുള്ള ടീമുകളാണ് പ്ലേ ഓഫില്‍ കയറുക. ഹൈദരബാദ്, ജംഷേദ്പൂര്‍, എ.ടി.കെ, മുംബൈ എന്നിവരാണ് ആദ്യ നാല് സ്ഥാനത്തുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍