ഹിജാബ് ഇസ്‌ലാമിലെ ഒഴിവാക്കാനാത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ

വെള്ളി, 18 ഫെബ്രുവരി 2022 (19:57 IST)
ഹിജാബ് ഇസ്ലാമിലെ ഒഴിവാക്കാനാ‌കത്ത മതാചാരമല്ലെന്ന് കർണാടക സർക്കാർ. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്.ഹിജാബ് നിരോധനം ഭരണഘടനയിലെ ആർട്ടിക്കൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
 
സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവദാഗിയാണ് ഇക്കാര്യത്തിലെ സംസ്ഥാന സർക്കാറിന്റെ നിലപാട് കോടതിയെ അറിയിച്ചത്.ഹിജാബും കാവി ഷാളുകളും നിരോധിച്ചുള്ള കർണാടക സർക്കാറിന്റെ ഉത്തരവിനെതിരായ വാദങ്ങളെയും അഡ്വക്കേറ്റ് ജനറൽ നിരാകരിച്ചു. 
 
പൂർണമായും നിയമങ്ങൾ പാലിച്ചാണ് അത്തരമൊരു ഉത്തരവ് സർക്കാർ പുറത്തിറക്കിയതെന്നും അതിനെ എതിർക്കേണ്ട കാര്യമില്ലെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍