ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ‌ഹിജാബിനെതിരായിരുന്നു, സൗന്ദര്യം മറച്ചുവെയ്‌ക്കുകയല്ല വേണ്ടത്: ഗവർണർ

വെള്ളി, 11 ഫെബ്രുവരി 2022 (12:36 IST)
ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു, ഗവർണർ പറഞ്ഞു. ഉഡുപ്പിയിലെ സർക്കാർ വനിതാ പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നത്.
 
സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന് പേരില്‍ ക്യാംമ്പയിനും വിദ്യാർഥികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെ കാവിഷാളുകളും തലപ്പാവുകളുമായി മറ്റൊരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തിയതോടെയാണ് സംസ്ഥാനത്ത് സംഘർഷങ്ങൾ രൂക്ഷമായത്.
 
അതേസമയം, കർണാടകയിലെ ഹിജാബ് വിവാദത്തിൽ വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍