മുസ്ലീം സ്ത്രീകൾ എന്നെ പുകഴ്‌ത്തുന്നത് പലരെയും അസ്വസ്ഥരാക്കുന്നു: മോദി

വ്യാഴം, 10 ഫെബ്രുവരി 2022 (21:46 IST)
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊള്ളയായ വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കാനുള്ള ഒരു ശ്രമവും യുപിയിൽ നടക്കില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ആരോണോ യോഗ്യര്‍ അവരെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
 
അതേസമയം മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കി‌യാണ് ബിജെപി രാജ്യം ഭരിക്കുന്ന‌തെന്ന് നരേന്ദ്രമോദി പറഞ്ഞു. മുത്തലാഖ് നിരോധിച്ചതോടെ ബിജെപി മുസ്ലീം സ്ത്രീകൾക്ക് നീതി നൽകി. മുസ്ലീം സഹോദരിമാർ മോദിയെ പുകഴ്‌ത്തുന്നത് കാണുമ്പോൾ അത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ കരുതുന്നു മോദി പറഞ്ഞു.
 
ഉത്തർപ്രദേശിൽ വികസനം കൊണ്ടുവരുന്നവർക്കാണ് ജനങ്ങൾ വോട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. യു‌പിയെ വർഗീയ കലാപങ്ങളിൽ നിന്നും മുക്തരാക്കിയവർക്കും അമ്മമാരെയും പെൺകുട്ടികളെയും ഭയത്തിൽ നിന്നും മോചിപ്പിച്ചവർക്കും ജനം വോട്ട് നൽ‌കും. മോദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍