കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക്

വെള്ളി, 11 ഫെബ്രുവരി 2022 (08:52 IST)
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജംഷഡ്പൂരിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് പോയിന്റ് പട്ടികയിലെ പടിയിറക്കം. ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് രണ്ട് പെനല്‍റ്റികള്‍ വഴങ്ങി. ഇരുപകുതികളിലായി ഗ്രെഗ് സ്റ്റുവര്‍ട് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചു. 53ാം മിനിറ്റില്‍ ഡാനിയല്‍ ചിമ ജംഷഡ്പൂരിന്റെ മൂന്നാം ഗോള്‍ നേടി. ജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍