കോണ്‍ഗ്രസിന് തിരിച്ചടി; ഇനി മേഘാലയിലെ മുഖ്യ പ്രതിപക്ഷ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 നവം‌ബര്‍ 2021 (08:37 IST)
ഇനി മേഘാലയിലെ മുഖ്യ പ്രതിപക്ഷ കക്ഷി തൃണമൂല്‍ കോണ്‍ഗ്രസാണ്. 12എംഎല്‍എ മാരാണ് കോണ്‍ഗ്രസില്‍ നിന്നും ഒറ്റരാത്രികൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചാടിയത്. ഇന്ന് ഷില്ലോങില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ മുകുള്‍ സാങ്മ വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. ദേശീയ നേതൃത്വത്തോട് ദീര്‍ഘനാളായി സാങ്മയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. 
 
സംസ്ഥാനത്ത് ആകെ 17 എംഎല്‍എമാരായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇവര്‍ ചേര്‍ന്നത്. നേരത്തേ കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍