മലയാളി സൂപ്പർ താരമായ സഹല്‍ അബ്ദുല്‍ സമദ് കൂടി ഫോമിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ട്രാക്കിലായി. നാലുഗോള്‍ നേടിയ സഹലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറര്‍.പ്രതിഭാധനനായ സഹലിന് ഇനിയുമേറെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് കോച്ച് വ്യക്തമാക്കി. ആല്‍വാരോ വാസ്‌ക്വേസ്, അഡ്രിയന്‍ ലൂണ തുടങ്ങിയവര്‍ക്കൊപ്പം കളിക്കുന്നതും പരിശീലിക്കുന്നതും പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സഹൽ അഭിപ്രായപ്പെട്ടു.