അര്‍ജന്റീനയ്ക്ക് പണിയാകുമോ? ഫൈനലില്‍ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാര്‍

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (08:25 IST)
ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ തീ പാറുമെന്ന് ഉറപ്പ്. ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് ഫൈനലില്‍ എതിരാളികള്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ഫ്രാന്‍സ്. സെമി ഫൈനലില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്. 
 
ഡിസംബര്‍ 18 ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30 ന് കലാശ പോരാട്ടം ആരംഭിക്കും. ഫ്രാന്‍സ് കിരീടം നിലനിര്‍ത്തുമോ അതോ വമ്പന്‍മാരെ തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിടുമോ എന്ന് കാത്തിരുന്ന് കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article